അതിജീവിത
ആരാണ് ഇര ? ഒരു വ്യക്തിയുടെയും അയാളുടെ പിണിയാളുകളുടെയും പക്കൽ നിന്നും മനുഷ്യത്വ രഹിതമായ ദുരനുഭവങ്ങൾ നേരിടുന്ന മനുഷ്യർ സമൂഹത്തിൽ നിന്നും പൊതുബോധ പ്രേരണയാൽ ഓടിയൊളിക്കേണ്ടിവരുന്ന അവസ്ഥയാണ് ഇര. ഇവിടെ ആ മനുഷ്യർ ഭൗതീകമായി നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കാൾ പൊതുബോധം വിഭാവനം ചെയ്യുന്ന 'ഇര' എന്ന നാമം പേറുന്ന സർട്ടിഫിക്കറ്റുകളിലാണ് വലിയ ദുരന്തം ഒളിച്ചിരിക്കുന്നത്. അതിജീവിത എന്ന വാക്കിന്റെ അർത്ഥം തന്നെ പൂർണതയിൽ മേൽപ്പറഞ്ഞ പൊതുബോധമെന്ന തടവറയിൽ നിന്നും ഇരയെ സ്വാതന്ത്രമാക്കുന്നു. അതിജീവിത ഉത്ഭവിക്കുന്ന തലങ്ങളും, അവരെ വേട്ടയാടുന്ന പൊതുബോധ ദ്രംഷ്ടകളെയും തുറന്നുപിടിക്കുകയാണ് "അതിജീവിത" എന്ന വിഷയാവതരണത്തിലൂടെ ശ്രീ.മനുപ്രസാദ്. 2022 മെയ് 8 ഞായാറാഴ്ച്ച തിരുവന്തപുരം സ്റ്റാച്യു, ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്ന സാപിയൻസ് 22 എന്ന സെമിനാറിൽ 'അതിജീവിത' എന്ന അവതരണം വീക്ഷിക്കാൻ നിങ്ങളും വരില്ലേ ..?
Register now
പ്രോഗ്രാമിന്റെ വിജയത്തിനായി സംഭാവനകൾ നൽകാൻ താല്പര്യമുള്ളവർക്ക് ചുവടെയുള്ള ലിങ്ക് ഉപയോഗിക്കാം
Donate now