Saturday, May 03, 2025

കുമ്പളങ്ങയിൽ അമ്പ് എയ്യുന്നവർ

കശ്മീരിനെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും ചുക്കും ചുണ്ണാമ്പും അറിയാത്ത ചില പാഴ് ജന്മങ്ങളാണ് കാശ്മീരിൽ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന വാദം ഉന്നയിക്കുന്നത്. ഹിമം മൂടിയ ചെങ്കുത്തായ മലകളും കൊടും വനങ്ങളും നിറഞ്ഞ കാശ്മീർ അതിർത്തികൾ പലയിടത്തും ഹിമം ഉരുകി കുത്തിയൊഴുകുന്ന നദികളാണ്. എത്തിപ്പെടാൻ ദുഷ്‌ക്കരമായ വിദൂരങ്ങളായ പർവ്വത ഗ്രാമങ്ങളും മല മുകളിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഇടയ കുടിലുകളും പൂർണ്ണമായും നിരീക്ഷണ വിധേയമാക്കുക എന്നത് സുരക്ഷാ സേനകൾക്ക് വലിയ വെല്ലുവിളി തന്നെ. ഒറ്റ നോട്ടത്തിൽ ശാന്തമെന്ന് തോന്നുമെങ്കിലും 15 to 20 പേരിൽ കുറഞ്ഞ സംഘത്തിന് പട്രോളിംഗ് സുരക്ഷിതമല്ല. പരിശോധിച്ചെങ്കിൽ മാത്രമേ മല മുകളിൽ ആടിനെ മേക്കുന്നവന്റെ കമ്പിളിപ്പുതപ്പിനു കീഴെ തോക്ക് ആണോ എന്ന് അറിയാൻ കഴിയൂ. തോക്ക് കാണാതെ വെടിവെക്കുവാനും കഴിയില്ല. പിടിക്കപ്പെടും എന്ന് തോന്നിയാൽ അവൻ ആയിരിക്കും ആദ്യം വെടി ഉതിർക്കുന്നത്. അതുപോലുള്ള അനേകം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അപ്പോൾ രാത്രികാലങ്ങളിലെ നിരീക്ഷണം എത്രത്തോളം സാധ്യമാണെന്ന് ഊഹിക്കാം.

വില്ലേജുകൾ നിരീക്ഷിച്ചാൽ മാത്രം പോരല്ലോ, അതിർത്തിയിൽ പഴുതടച്ച സുരക്ഷ ഒരുക്കുകയും വേണം. പലപ്പൊഴും സായുധരായ സൈനികർ തന്നെ അക്രമിക്കപ്പെടുന്ന ഇടങ്ങളിൽ എത്ര സുരക്ഷ ഒരുക്കിയാലും നിരായുധരായ മനുഷ്യരെ മതം നോക്കി അപകടപ്പെടുത്താൻ കഴിഞ്ഞേക്കും. മതം നോക്കാതെ ചെയ്താൽ തീവ്രവാദികളെ സ്വന്തം മതക്കാർ തന്നെ ഒറ്റപ്പെടുത്തുകയും ഒറ്റിക്കൊടുക്കുകയും ചെയ്യും എന്നതാണ് മറ്റൊരു വസ്തുത. അന്യമതക്കാരനെ കൊല്ലുന്നവർക്ക് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെടുന്ന ഒരു മതത്തിൽനിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ട. ഇപ്പോൾ ചെയ്തപോലെ സൈനികവും ശക്തമായ നയതന്ത്രപരവുമായ ഇടപെടൽകൊണ്ട് മാത്രമേ കാശ്മീരിൽ സമാധാനം സ്ഥാപിക്കുവാൻ കഴിയൂ. വരുമാന സ്രോതസ്സായ ടുറിസം നിലക്കാൻ കാശ്മീരികളും ആഗ്രഹിക്കില്ല. കുറച്ച് കഴിയുമ്പോൾ, ശ്രീ നഗറിലേക്കുള്ള റെയിൽപാത തുറക്കുന്നതോടെ കശ്മീരിലെ ടൂറിസം വീണ്ടും ശക്തി പ്രാപിക്കും എന്നാണ് കരുതേണ്ടത്.

Life-Win Vcsurendran

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.